Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muttil Tree Cutting

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​ന​ക്കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സ്‌​കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. 

ജ​സ്റ്റി​സ് ജെ.​ബി. പ​ർ​ദ്ദി​വാ​ല അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്. ചോ​റ്റാ​നി​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നി​റു​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

കേ​സി​ലെ പ്ര​തി​ക​ളാ​യ റോ​ജി അ​ഗ​സ്റ്റി​ൻ, ആ​ന്‍റോ അ​ഗ​സ്റ്റി​ൻ, ജോ​സ്‌​കു​ട്ടി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ന​ൽ​കി​യ സ​മാ​ന​മാ​യ ഹ​ർ​ജി നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. വ​യ​നാ​ട്ടി​ലെ കേ​സി​ൽ അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത് വ​രെ ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വി​ചാ​ര​ണ ത​ട​യ​ണ​മെ​ന്ന വാ​ദ​മാ​ണ് ഹൈ​ക്കോ​ട​തി നി​ര​സി​ച്ച​ത്. തു​ട​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ൽ വി​ചാ​ര​ണ പു​ന​രാ​രം​ഭി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വ​യ​നാ​ട് മേ​പ്പാ​ടി റേ​ഞ്ചി​ൽ നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചു​ക​ട​ത്തി​യ ത​ടി​ക​ൾ വ​നം​വ​കു​പ്പി​ന്റെ അ​നു​മ​തി​യു​ള്ള​താ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വ്യ​വ​സാ​യി​ക്ക് വി​റ്റ് 1.40 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു എ​ന്ന​താ​ണ് അ​മ്പ​ല​മേ​ട് പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഈ ​വ​ഞ്ച​നാ കേ​സ്. നി​ല​വി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ സു​പ്രീം​കോ​ട​തി​യി​ൽ നി​ന്ന് അ​ടി​യ​ന്ത​ര ആ​ശ്വാ​സം തേ​ടു​ന്ന​ത്.

Latest News

Corehub Up